Advertisment

ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവുമുണ്ടാകുമെന്ന് മൗലവിയുടെ നിര്‍ദ്ദേശം; ശിവ ക്ഷേത്രത്തിനുള്ളില്‍ നിസ്‌കരിച്ച അമ്മയും മകളും അറസ്റ്റില്‍, മൗലവിയും പിടിയില്‍

ക്രിമിനല്‍ ഗൂഢാലോചന, മതവികാരത്തെ വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

arrest 23

ബറേലി: യു.പിയിലെ ബറേലിയില്‍ ക്ഷേത്രത്തിനുള്ളില്‍ നിസ്‌കരിച്ച അമ്മയും മകളും അറസ്റ്റില്‍.  സജ്ന (45), മകളായ സബീന (19) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിനുള്ളില്‍ നിസ്‌ക്കരിക്കാന്‍ ഇവരോട് നിര്‍ദ്ദേശിച്ച ഒരു മൗലവിയും പിടിയിലായിട്ടുണ്ട്.  ക്രിമിനല്‍ ഗൂഢാലോചന, മതവികാരത്തെ വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക്  കേസര്‍പൂര്‍ ഗ്രാമത്തില്‍ ബറേലിയിലെ പുരാതന ശിവക്ഷേത്രത്തിലാണ് സംഭവം. മത പാഠശാലയിലെ അധ്യാപകനായ ചമന്‍ ഷാ ക്ഷേത്രപരിസരത്ത് നിസ്‌കരിക്കുന്നത് ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവുമുണ്ടാക്കുമെന്ന് ഇവരോട് പറയുകയായിരുന്നു. 

ഇതുപ്രകാരമാണ് സജ്നയും സബീനയും ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന്, മറ്റുള്ളവര്‍ നോക്കിനില്‍ക്കെ ഇവര്‍ നിസ്‌കരിക്കുകയും ചിലര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു. എന്നാലിത് അവഗണിച്ച് ഇവര്‍ നിസ്‌കാരം തുടരുകയായിരുന്നു. തുടര്‍ന്ന് പരാതിയെത്തുടര്‍ന്ന് ഇവരെ പോലീസെത്തി പിടികൂടുകയായിരുന്നു.

Advertisment