Advertisment

മതംനോക്കാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ പൗരന്മാരുടെ മൗലികാവകാശം; സര്‍ക്കാരിനും രക്ഷിതാക്കള്‍ക്കും നിയന്ത്രിക്കാനാകില്ല: ഡല്‍ഹി ഹൈക്കോടതി

ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യ ഘടകമാണ്. 

New Update
33333332211

ന്യൂഡല്‍ഹി: മതംനോക്കാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂര്‍ത്തിയായ പൗരന്മാരുടെ മൗലികാവകാശമാണ്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും സര്‍ക്കാരിനുമൊന്നും ആരെയും നിര്‍ബന്ധിക്കാനും നിയന്ത്രിക്കാനുമാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി. 

Advertisment

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പങ്കാളികളെ തെരഞ്ഞെടുക്കുന്നതിന് കടിഞ്ഞാണിടാനാകില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. വ്യക്തിപരമായ തെരഞ്ഞെടുപ്പുകള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം ആവശ്യമില്ല. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ അവിഭാജ്യ ഘടകമാണ്. 

ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഈ വകുപ്പ് ഉറപ്പുനല്‍കുന്നു. വിവാഹം ഉള്‍പ്പെടെയുള്ള വ്യക്തി തെരഞ്ഞെടുപ്പുകള്‍ക്ക് ഈ വകുപ്പ് സംരക്ഷണം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. 

ഇതരമതക്കാരനെ വിവാഹം കഴിച്ചതിനു കുടുംബത്തില്‍നിന്നു ഭീഷണി നേരിടുന്ന യുവതിക്കും ഭര്‍ത്താവിനും പൂര്‍ണ സംരക്ഷണം നല്‍കി ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പങ്കാളികളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു ഭീഷണി സൃഷ്ടിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. പങ്കാളികള്‍ക്കു സുരക്ഷയൊരുക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കി.

Advertisment