New Update
/sathyam/media/media_files/H4ZVymQWYBFttF2Mwhxy.jpg)
മുംബൈ: മുംബൈയിലെ കാന്തിവാലി ഏരിയയിലെ കെട്ടിടത്തില്‍ തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗ്ലോറി വാല്‍ഫാത്തി (43), ജോസു ജെംസ് റോബര്‍ട്ട് (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. പവന്‍ ധാം വീണ സന്തൂര്‍ ബില്‍ഡിംഗിന്റെ ഒന്നാം നിലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
Advertisment
തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ എട്ടു അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us