ചെന്നൈ: കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തും എന്‍.ഐ.എ. റെയ്ഡ്. കോയമ്പത്തൂരിലെ ഡി.എം.കെ. വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലണ് തമിഴ്നാട്ടില്‍ എന്‍.ഐ.എ. റെയ്ഡ് നടത്തിയത്.
കേരളത്തില്‍ ഐ.എസ്. ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദിനെ പിടികൂടിയിരുന്നു. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയത്.
ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതിയെന്ന് എന്‍.ഐ.എ. പറഞ്ഞു. ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും തൃശൂര്‍ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.