ലഖ്‌നൗ: വിവാഹ ദിവസം വരനെ അറസ്റ്റ് ചെയ്ത് പോലീസ്. താലക്കെട്ടാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ മോഷണക്കുറ്റത്തിനാണ് വരന്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് എല്ലാവരും പരിഭ്രാന്തരായ സാഹചര്യത്തില്‍ വരന്റെ സഹോദരന്‍ വധുവിനെ വിവാഹം ചെയ്യാന്‍ തായറായി മുന്നോട്ടു വരികയായിരുന്നു.
ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ഫൈസല്‍ എന്നയാളാണ് പിടിയിലായത്. മദ്യവില്‍പ്പനശാലയില്‍നിന്ന് ഇയാള്‍ 35 പെട്ടി മദ്യം ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ മോഷ്ടിച്ചതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സ്ഥലത്ത് നിന്ന് മൊബൈല്‍ഫോണും വാഹനവും കണ്ടെത്തുകയും തുടര്‍ന്ന് ഫൈസലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.