Advertisment

നെറ്റിയില്‍ മുറിവ്, കഴുത്തില്‍ സ്‌കാര്‍ഫ് ചുറ്റി മുറുക്കിയ നിലയില്‍ കട്ടിലിനടിയില്‍ യുവതിയുടെ മൃതദേഹം; അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി രണ്ടാം ഭര്‍ത്താവ്

യുവതിയുടെ രണ്ടാം ഭര്‍ത്താവാണ് ഇയാള്‍. മകളെ മുറിയില്‍ പൂട്ടിയിട്ടാണ് ഇയാള്‍ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞത്.

9912murder16 news

ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ രണ്ടാം ഭര്‍ത്താവ് കൊലപ്പെടുത്തി.  ദ്രൗപതി (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം മകളെ മുറിയില്‍ പൂട്ടിയിട്ട്  ഒളിവില്‍ പോയ പ്രതി സുനിലിനായി  പോലീസ് തെരച്ചില്‍ ഉര്‍ജ്ജിതമാക്കി.

Advertisment

യുവതിയുടെ രണ്ടാം ഭര്‍ത്താവാണ് ഇയാള്‍. മകളെ മുറിയില്‍ പൂട്ടിയിട്ടാണ് ഇയാള്‍ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞത്. ഡല്‍ഹിയിലെ പക്കി ഖജുരി പ്രദേശത്താണ് സംഭവം. അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുമായി പ്രതി പതിവായി വഴക്കിട്ടിരുന്നു.

പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഞായറാഴ്ച വൈകുന്നേരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മുറിയുടെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ പോലീസ് വാതില്‍ തകര്‍ത്ത് നടത്തിയ  പരിശോധനയില്‍ കട്ടിലിനടിയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. 

യുവതിയുടെ നെറ്റിയില്‍ മുറിവേറ്റ നിലയിലും കഴുത്തില്‍ ഒരു സ്‌കാര്‍ഫ് മുറുക്കി ചുറ്റിയ നിലയിലായിരുന്നെന്നും പോലീസ് പറഞ്ഞു. ജ്യോതിഷ് യാദവ് എന്നയാളെയാണ് ദ്രൗപതിയെ  ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ നാല് കുട്ടികളുണ്ട്. ഇതില്‍ മൂന്ന് കുട്ടികള്‍ ബിഹാറില്‍ യാദവിനൊപ്പമാണ് താമസം. പതിനഞ്ചുകാരി ദ്രൗപതിക്കും സുനിലിനും ഒപ്പമാണ് താമസിച്ചിരുന്നത്.

Advertisment