Advertisment

ബൈക്കിലെത്തിയവര്‍ ഷാളില്‍ പിടിച്ചുവലിച്ചു; റോഡില്‍ വീണ സൈക്കിള്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് പിന്നാലെ വന്ന ബൈക്കിടിച്ച് ദാരുണാന്ത്യം

ഷാളില്‍ പിടിച്ചു വലിച്ചവരുടെ കൂട്ടാളികളില്‍ ഒരാളാണ് ബൈക്കിലെത്തി യുവതിയെ ഇടിച്ചിട്ടതെന്നും പോലീസ്

cycle accident 122

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറില്‍ വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ ദാരുണാന്ത്യം. ബൈക്കിലെത്തിയവര്‍ ഷാളില്‍ പിടിച്ചു വലിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വീണ സൈക്കിള്‍ യാത്രക്കാരിയായ പെണ്‍കുട്ടി പിന്നാലെ വന്ന മറ്റൊരു ബൈക്കിടിച്ച് മരിച്ചു. 

Advertisment

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സ്‌കൂളില്‍ നിന്ന് വീട്ടിലേക്കു വരികയായിരുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ പെണ്‍കുട്ടിയുടെ ഷാളില്‍ പിടിച്ചു വലിക്കുകയും സൈക്കിള്‍ നിയന്ത്രണംവിട്ട് പെണ്‍കുട്ടി റോഡില്‍ വീഴുകയും പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് പെണ്‍കുട്ടിയെ ഇടിക്കുകയുമായിരുന്നു. 

സംഭവ സ്ഥലത്തു വച്ചുതന്നെ പെണ്‍കുട്ടി മരിച്ചു. ഷാളില്‍ പിടിച്ചു വലിച്ചവരുടെ കൂട്ടാളികളില്‍ ഒരാളാണ് ബൈക്കിലെത്തി യുവതിയെ ഇടിച്ചിട്ടതെന്നും പോലീസ് പറഞ്ഞു. 

 

Advertisment