ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000 രൂപ; ഏഴു കുഞ്ഞുങ്ങളെ വിറ്റ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

തിരുചെങ്കോട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

New Update
469089809

ചെന്നൈ: തമിഴ്‌നാട് നാമക്കലില്‍ ഏഴു കുഞ്ഞുങ്ങളെ വിറ്റ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. ഗൈനക്കോളജിസ്റ്റ് ഡോ. അനുരാധയാണ് അറസ്റ്റിലായത്. തിരുചെങ്കോട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. അവയവക്കടത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. 

Advertisment

ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000 രൂപ നിരക്കിലാണ് ഇവര്‍ കുഞ്ഞുങ്ങളെ വാങ്ങിയിരുന്നത്. ഇത്തരത്തില്‍ ഏഴു കുഞ്ഞുങ്ങളെ വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്. അനുരാധയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സംസ്ഥാന വ്യാപക അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും തമിഴ്നാട് ആരോഗ്യമന്ത്രി ഉത്തരവിട്ടു.

Advertisment