ന്യൂഡല്‍ഹി: മെട്രോ ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് ജീവനൊടുക്കിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ രജൗരി ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 1:15യിരുന്നു അപകടം.
നേരത്തെ സെപ്റ്റംബറില്‍ ഒരു പത്തൊമ്പതുകാരി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നോയിഡ സിറ്റി സെന്റര്‍ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുസംഭവങ്ങളും മെട്രോ സര്‍വീസിനെ ഭാഗികമായി ബാധിച്ചു.