ബംഗളുരു: ബംഗളുരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍ഗോഡ് തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിഖിന്റെ മകന്‍ മജാസാ(34)ണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് മടിവാളയില്‍ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു മജാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: മുംതാസ്.