തമിഴ്‌നാട്ടില്‍ വ്യാപക മഴ; ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  

New Update
877666

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.  വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ  മുന്നറിയിപ്പ്. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സര്‍വീസ് നവംബര്‍ 16 വരെ നിര്‍ത്തി വച്ചിരിക്കുകയാണ്.

 

Advertisment