Advertisment

ദേശീയപാതയോരത്ത് മൂത്രം ഒഴിക്കുന്നതിനിടെ ടാങ്കര്‍ ലോറി ഇടിച്ച്  വലതുകാല്‍ നഷ്ടപ്പെട്ടു; 53കാരന് രണ്ടു കോടി നഷ്ടപരിഹാരം

അപകടത്തെത്തുടര്‍ന്ന് സമ്പാദിക്കാനുള്ള ശേഷി പരിമിതപ്പെട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണലിന്റെ വിധി. 

New Update
667755

മുംബൈ: ദേശീയ പാതയില്‍ വാഹനാപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട 53കാരന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ്. ദേശീയപാതയോരത്ത് മൂത്രം ഒഴിക്കുന്നതിനിടെ ടാങ്കര്‍ ലോറി ഇദ്ദേഹത്തെ ഇടിക്കുകയും അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെടുകയുമായിരുന്നു. അപകടത്തെത്തുടര്‍ന്ന് സമ്പാദിക്കാനുള്ള ശേഷി പരിമിതപ്പെട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണലിന്റെ വിധി. 

2016ലാണ് സംഭവം. എഫ്.എം.സി.ജി. കമ്പനിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായി ജോലി ചെയ്തിരുന്ന മുംബൈ സ്വദേശിയായ മധ്യവയസ്‌കനാണ് അപകടത്തില്‍ പരിക്കേറ്റത്. കൂട്ടുകാരനൊപ്പം മധ്യപ്രദേശിലെ ദാതിയയിലേക്ക് പോകുമ്പോള്‍ മൂത്രം ഒഴിക്കാന്‍ വാഹനം നിര്‍ത്തുകയായിരുന്നു. 

ദേശീയപാതയോരത്തുള്ള ധാബയ്ക്ക് സമീപം മൂത്രം ഒഴിക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇടിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വലതു മുട്ടിന് താഴെ മുറിച്ചുമാറ്റുകയായിരുന്നു. 2017ല്‍ ലോറി ഉടമയായ രാകേഷ് ശര്‍മ്മയ്ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ പരാതിക്കാരന്‍ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

Advertisment