/sathyam/media/media_files/akXPyKKjxsYs6iyB1XWp.jpg)
ഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ മലിനീകരണം നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കാത്ത രണ്ട് പെട്രോളിയം കമ്പനികള്‍ക്ക് കോടികളുടെ പിഴ ചുമത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയത്തിനുമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടികള്‍ പിഴ ചുമത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഒരു കോടി രൂപയും ഭാരത് പെട്രോളിയം രണ്ട് കോടി രൂപയുമാണ് പിഴ ഒടുക്കേണ്ടത്.
രാജ്യ തലസ്ഥാന മേഖലയിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വേപ്പര്‍ റിക്കവറി സിസ്റ്റം സ്ഥാപിക്കാത്തതിനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തിയത്. പെട്രോള്‍ പമ്പുകളില്‍ ഇത്തരം സംവിധാനം സജ്ജീകരിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍, രണ്ട് പെട്രോളിയം കമ്പനികളും ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്ന് കണ്ടെത്തി.
വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഇന്ധനം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് പടരുമ്പോള്‍ ബെന്‍സീന്‍, ടോലുയിന്‍, സൈലീന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ വായുവില്‍ കലരാന്‍ സാധ്യതയുണ്ട്. ഇവ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യം ഇല്ലാതാക്കാനാണ് പെട്രോള്‍ പമ്പുകളില്‍ വേപ്പര്‍ റിക്കവറി സിസ്റ്റം സ്ഥാപിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us