കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.പിയുമായ ബസുദേബ് ആചാര്യ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ഏഴ് തവണ എം.പിയായി. പതിനഞ്ചാം ലോകസഭയില്‍ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. 1980ല്‍ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
1942 ജൂണ്‍ 11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയില്‍ ആണ് ബസുദേബ് ആചാര്യയുടെ ജനനം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയപ്രവേശം. 1981ല്‍ സി.പി.എം. പുരുലിയ ജില്ലാ കമ്മിറ്റി അംഗമായും 1985 മുതല്‍ സി.പി.എം. പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.