ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്  മരുമകളും അമ്മായച്ചനും ഒളിച്ചോടി;  മുങ്ങിയത് മകന്റെ ബൈക്കുമായി

സംഭവത്തില്‍ യുവാവ് പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കി. 

New Update
677777

രാജസ്ഥാന്‍: ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി  അമ്മായച്ചന്റെ കൂടെ ഒളിച്ചോടി. മകന്റെ ബൈക്കുമെടുത്താണ് അമ്മായച്ചന്‍ മരുമകളുമായി കടന്നുകഞ്ഞത്. സംഭവത്തില്‍ യുവാവ് പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കി. 

Advertisment

രാജസ്ഥാനിലെ ബുണ്ടിജില്ലയിലെ സിലോര്‍ ഗ്രാമത്തിലാണ് സംഭവം. പവന്‍ വൈരാഗി എന്ന യുവാവാണ് പിതാവ് രമേഷ് വൈരാഗിക്കെതിരെ കേസ് കൊടുത്തത്. പിതാവ് തന്റെ ഭാര്യയുമായി ഒളിച്ചോടാന്‍ വേണ്ടി തന്റെ ബൈക്കും മോഷ്ടിച്ചെന്നും യുവാവ് പരാതി നല്‍കി. 

ഭാര്യ ഒരു പാവമാണെന്നും പിതാവ് ഭര്യയെ പ്രണയത്തില്‍ വീഴ്ത്തുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള ഒരു മകളുണ്ട്. പിതാവ് മുമ്പും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നെന്ന് യുവാവ് പറഞ്ഞു.  

പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ അന്വേഷണമുണ്ടായില്ലെന്നും പവന്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് സദര്‍ സ്റ്റേഷന്‍ ഓഫീസര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.

 

Advertisment