Advertisment

ജമ്മു കശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു

രക്ഷാപ്രവർത്തനം ആരംഭിച്ചതായും ചില മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ കൂട്ടിച്ചേർത്തു

New Update
jammu bus.jpg

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസർ മേഖലയിലാണ് സംഭവം നടന്നത്. JK02CN-6555 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ബസാണ് മറിഞ്ഞത്. 40 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ബട്ടോട്ട്-കിഷ്ത്വാർ ദേശീയ പാതയിൽ ട്രംഗൽ-അസാറിന് സമീപം റോഡിൽ നിന്ന് തെന്നി 300 അടി താഴെയാണ് ബസ് വീണതെന്ന് അധികൃതർ പറഞ്ഞു. 

രക്ഷാപ്രവർത്തനം ആരംഭിച്ചതായും ചില മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

“ദോഡയിലെ അസാറിൽ ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ ഡിവി കോം ആൻഡ് ഡിസ്റ്റ് അഡ്മിൻ നിർദ്ദേശിച്ചു.”- ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ദോഡ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വാഹനാപകടമാണിത്.

#jammu kashmir# #latest news
Advertisment