Advertisment

ചെന്നൈയില്‍ ആശുപത്രി കാന്റീനില്‍ ചില്ല് അലമാരയ്ക്കുള്ളില്‍  പലഹാരത്തിനിടയിലൂടെ ഓടിക്കളിച്ച് എലി; വീഡിയോ വൈറല്‍

ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനിലാണ് സംഭവം.

New Update
6777

ചെന്നൈ: ആശുപത്രി കാന്റീനിലെ ചില്ല് അലമാരയില്‍ വച്ചിരിക്കുന്ന പലഹാരങ്ങള്‍ക്കിടയിലൂടെ ഓടിനടക്കുന്ന എലിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

Advertisment

ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്റീനിലാണ് സംഭവം. അലമാരയില്‍ പഴംപൊരിയിലും പരിപ്പുവടയിലും തട്ടിത്തടഞ്ഞ് ഓടുന്ന എലിയുടേതാണ് ദൃശ്യങ്ങള്‍. 

കാന്റീനില്‍ എത്തിയ ഒരു രോഗിയുടെ ബന്ധുവാണ് ദൃശ്യം പകര്‍ത്തിയത്. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കാന്റീന്‍ അടച്ചുപൂട്ടി.

ഭക്ഷണം സൂക്ഷിക്കുന്ന അലമാരയില്‍ എലി ഓടിനടക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിലെ ഭക്ഷണം പഴകിയതാണെന്നും ആര്‍ക്കും നല്‍കില്ലെന്നുമായിരുന്നു  ജീവനക്കാരുടെ മറുപടി. 

ദീപാവലി അവധിയിലായിരുന്നു ജീവനക്കാര്‍. കഴിഞ്ഞ രണ്ട് ദിവസമായി കാന്റീന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ആര്‍ക്കും ആ അലമാരയിലെ ഭക്ഷണം നല്‍കിയിട്ടില്ലെന്നും കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു. 

പഴകിയ ഭക്ഷണം പൂര്‍ണമായി കാന്റീനില്‍ നിന്ന് നീക്കി. നല്ലതുപോലെ വൃത്തിയാക്കിയ ശേഷമേ ഇനി കാന്റീന്‍ തുറക്കൂ. സംഭവത്തെത്തുടര്‍ന്ന് 

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാന്റീന്‍ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 5000 രൂപ പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

 

Advertisment