ചണ്ഡീഗഡ്:നായ്ക്കള്‍, കന്നുകാലികള്‍ തുടങ്ങി അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ ആക്രമിക്കുന്ന കേസുകളില്‍ കടിയേറ്റ പല്ലിന്റെ ഒരു അടയാളത്തിന് 10,000 രൂപയും മാംസം കടിച്ചെടുത്താല്‍ 20,000 രൂപയും നല്‍കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും വിധിയില്‍ വ്യക്തമാക്കുന്നു. കടിയേറ്റ ഭാഗത്തെ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപയും മാംസം നഷ്ടപ്പെട്ട ഭാഗത്തെ 0.2 സെന്റി മീറ്റര്‍ മുറിവിന് കുറഞ്ഞത് 20,000 രൂപയും നല്‍കണമെന്നാണ് കോടതി വിധിയിലുള്ളത്. അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട 193 ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.