ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. ഡല്‍ഹിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മദ്യവില്‍പ്പനയിലൂടെ നേടിയത് 525 കോടി രൂപയിലധികമാണ്.
കണക്കുകള്‍ പ്രകാരം, ദീപാവലിക്ക് മുമ്പുള്ള 18 ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു കോടിയിലധികം മദ്യമാണ് ഡല്‍ഹിയില്‍ മാത്രം വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാര്‍ 40 ശതമാനത്തിലധികം വര്‍ധനയാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്.
നവംബര്‍ 11-ന് 54 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഏകദേശം 2.11 കോടി കുപ്പികളാണ് വിറ്റഴിച്ചത്. ദീപാവലി വിപണിയില്‍ പ്രതിദിന ശരാശരി വില്‍പ്പന 12.44 ലക്ഷത്തില്‍ നിന്ന് 17.93 ലക്ഷമായി ഉയര്‍ന്നു.