ന്യൂഡല്‍ഹി: മായം കലര്‍ന്ന ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും 25,000 രൂപ പിഴയും നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു.
നിലവില്‍, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ കുറ്റത്തിന് ആറുമാസം വരെ തടവോ അല്ലെങ്കില്‍ 1,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷാ വിധി.
മായം കലര്‍ന്ന ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുക്കുകയും നിലവിലെ ശിക്ഷ അപര്യാപ്തമായതിനാലുമാണ് ശുപാര്‍ശയെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വ്യക്തമാക്കി.
ദോഷകരമായ ഭക്ഷണപാനീയങ്ങളുടെ വില്‍പ്പന പൊതുജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്നും നിലവിലെ ശിക്ഷ പോരെന്നുമാണ് സമിതി വ്യക്തമാക്കുന്നത്.