റാഞ്ചി: ജാര്‍ഖണ്ഡില്‍ റാഞ്ചിയിലെ ഗെറ്റല്‍സുഡ് അണക്കെട്ടില്‍ എണ്ണായിരത്തിലധികം മത്സ്യങ്ങള്‍ ചത്തുപൊങ്ങി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. 500 ഗ്രാം മുതല്‍ ഒരു കിലോ ഗ്രാം വരെ ഈ മത്സ്യങ്ങള്‍ക്ക് ഭാരമുണ്ട്. മത്സ്യം വളര്‍ത്താനായി വച്ചിരുന്ന നാല് കൂടുകളിലാണ് മത്സ്യങ്ങളെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയത്.