Advertisment

നഴ്‌സിങ് പരിശീലനം കഴിഞ്ഞാല്‍ എളുപ്പം  ജോലികിട്ടുമെന്ന് വാഗ്ദാനം; പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടികളെ പീഡിപ്പിച്ച വനിതാ നഴ്‌സ് ഉള്‍പ്പെടെ  മൂന്നുപേര്‍ അറസ്റ്റില്‍

ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച കുട്ടികളെ ലഹരിവസ്തുക്കള്‍ നല്‍കി മയക്കിക്കിടത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

New Update
56656766

മംഗളുരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഗവ. നഴ്‌സുമാര്‍ക്കുള്ള പാര്‍പ്പിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വനിതാ നഴ്‌സ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.

Advertisment

ആരോഗ്യ മിഷന്‍ നഴ്‌സ് ചന്ദന(26), കാമുകന്‍ വിനയ് കുമാര്‍(26), റസിഡന്‍ഷ്യല്‍ സ്‌കൂള്‍ താല്‍ക്കാലിക ജീവനക്കാരന്‍ കെ. സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ചിക്കമംഗളുരു കുപ്പളു മൊറാര്‍ജി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അന്തേവാസികളായ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിരയായത്. 

നഴ്‌സിങ് പരിശീലനം കഴിഞ്ഞാല്‍ എളുപ്പം ജോലികിട്ടുമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച സുരേഷ് കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിച്ച് നഴ്‌സിങ് പരിശീലനത്തിന് അയയ്ക്കാനുള്ള അനുമതി വാങ്ങിയിരുന്നു. തുടര്‍ന്ന്, ചന്ദനയുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച കുട്ടികളെ ലഹരിവസ്തുക്കള്‍ നല്‍കി മയക്കിക്കിടത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്രതികളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ നഴ്‌സുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. മുമ്പും ഇത്തരം കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തിട്ടുണ്ടോയെന്നു അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Advertisment