New Update
/sathyam/media/media_files/P3YLNsu2etw5MgcHYz19.jpg)
കൊല്‍ക്കത്ത: കുപ്പിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 20കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ലേക്ക് ടൗണ്‍ പ്രദേശത്തെ താമസക്കാരനായ ആകാശ് പ്രതാപ് കുരി(20)യാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്മാരായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്ക് ഏരിയയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മിനറല്‍ വാട്ടര്‍ വാങ്ങാന്‍ ചായക്കടയില്‍ എത്തിയതായിരുന്നു പ്രതികള്‍. പിന്നീട് ആകാശ് പ്രതാപ് കുരിയുമായി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് പ്രതികളിലൊരാള്‍ ഇരുമ്പുവടികൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രതികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us