Advertisment

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ചതിന് ക്രിമിനല്‍ കേസില്‍ അകപ്പെട്ട വൈദികന്‍ തൂങ്ങിമരിച്ച നിലയില്‍

ഈ മാസം 13നാണ് ഇദ്ദേഹത്തെ കാണാതായത്.

death

ഭോപ്പാല്‍: മധ്യപ്രദേശില്‍ വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ അതിരൂപതാംഗമായ സീറോ മലബാര്‍ സഭ വൈദികന്‍ അനില്‍ ഫ്രാന്‍സിസാ(40)ണ് മരിച്ചത്. 

ഈ മാസം 13നാണ് ഇദ്ദേഹത്തെ കാണാതായത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതിന് പോലീസ് ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. 

പിന്നീട് അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ബുധനാഴ്ച ബിഷപ് ഹൗസ് സന്ദര്‍ശിക്കുകയും ചെയ്തതായി രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment