ഗുവാഹത്തി: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയായിരുന്ന നികിത ദേവി(25)ക്കു നേരെയായിരുന്നു അതിക്രമം. അസമിലെ മോറിഗാവ് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇദ്ദേഹം വീട്ടിലില്ലാത്ത സമയത്തായിരുന്നു നികിത ദേവിയെ ഒരു സംഘം ആക്രമിച്ചു കൊന്നത്.
'' ഒരുവര്‍ഷമായി ഞാന്‍ നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെയായി രാത്രിയും വൈകിട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭര്യ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും താന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു''
-യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.