Advertisment

തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി; പോലീസ് സ്റ്റേഷനില്‍ പരാതിയുമായി യുവതി

ദക്ഷിണ കന്നഡയിലെ ജയനഗര്‍ സ്വദേശിനിയുമായി ഏഴു വര്‍ഷം മുമ്പായിരുന്നു ഇയാളുടെ വിവാഹം. 

14467

ബംഗളുരു: മലയാളിയായ ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി. സുള്ള്യ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. 

Advertisment

ദക്ഷിണ കന്നഡ ജില്ലയില്‍ താമസിക്കുന്ന യുവതി തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ റഷീദിനെതിരെയാണ് പരാതി നല്‍കിയത്. 

അബ്ദുള്‍ റഷീദ് വിദേശത്താണ് ജോലി ചെയ്യുന്നത്. ദക്ഷിണ കന്നഡയിലെ ജയനഗര്‍ സ്വദേശിനിയുമായി ഏഴു വര്‍ഷം മുമ്പായിരുന്നു ഇയാളുടെ വിവാഹം. 

ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളുമുണ്ട്. രണ്ടുവര്‍ഷം മുമ്പ്  ഇയാള്‍ ഭാര്യയെ വിദേശത്തേക്ക് ക്കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. രണ്ടാമത് ഗര്‍ഭിണിയായപ്പോള്‍ തിരികെ സുള്ള്യയിലേക്ക് കൊണ്ടുവരികയായിരുന്നു. 

 

Advertisment