Advertisment

ആത്മഹത്യയും തട്ടിപ്പുകളും പെരുകുന്നു; രാജ്യത്ത് വായ്പാ ആപ്പുകളെ നിരോധിക്കാനും നിയന്ത്രിക്കാനും കേന്ദ്രം, സുരക്ഷിതമല്ലാത്തവ അനുവദിക്കരുതെന്ന് ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം

സുരക്ഷിതമല്ലാത്തതും നിയവിരുദ്ധവുമായ ആപ്പുകള്‍ അനുവദിക്കരുതെന്ന് ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം നല്‍കിയെന്ന് b മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

arrest newws 354

ന്യൂഡല്‍ഹി: രാജ്യത്ത് വായ്പാ ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍. ആത്മഹത്യാ കേസുകളും തട്ടിപ്പുകളും വര്‍ദ്ധിച്ചതോടെയാണ് വായ്പാ ആപ്പുകളെ നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കം. വായ്പാ ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. സുരക്ഷിതമല്ലാത്തതും നിയവിരുദ്ധവുമായ ആപ്പുകള്‍ അനുവദിക്കരുതെന്ന് ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം നല്‍കിയെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന നിരവധി ആപ്ലിക്കേഷനുകളുണ്ട്. വായ്പാ ലഭ്യമാക്കുന്ന ഒരു കൂട്ടം ആപ്ലിക്കേഷനുകള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുകയാണ്. സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളോ നിയമവിരുദ്ധമായ ആപ്ലിക്കേഷനുകളോ നല്‍കരുതെന്ന് ഗൂഗിളിനും ആപ്പിളിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇന്റര്‍നെറ്റ് സുരക്ഷിതവും  വിശ്വസനീയവുമായി നിലനിര്‍ത്തുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യവും ദൗത്യവുമാണ്. ഈ രണ്ട് സ്റ്റോറുകളിലും അനുവദനീയമായ വായ്പാ ആപ്പുകള്‍ മാത്രമേ അനുവദിക്കൂ. ആറു മാസം മുമ്പ് തന്നെ 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം നല്‍കിയെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Advertisment