ലഖ്‌നൗ: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഓഫീസറെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് വിവസ്ത്രനാക്കി കെട്ടിയിട്ടു. സന്ദീപ് കുമാര്‍ എന്ന സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിയിട്ടത്.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തു. ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.