Advertisment

ലൈംഗികബന്ധത്തിലെ നിരാശയേക്കാള്‍ വിവാഹജീവിതത്തെ തകര്‍ക്കുന്ന മ റ്റൊന്നുമില്ല, ജീവിത പങ്കാളി ഇത് ബോധപൂര്‍വ്വം നിഷേധിക്കുന്നത് ക്രൂരത: ഹൈക്കോടതി

ശാരീരികബന്ധത്തിന്റെ അഭാവം മൂലം വിവാഹബന്ധം പൂര്‍ണമായെന്നും പറയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കാമെന്നും ഹൈക്കോടതി

9737577

ന്യൂഡല്‍ഹി: വിവാഹജീവിതത്തില്‍ ദമ്പതികളിലൊരാള്‍ ബോധപൂര്‍വം ലൈംഗികബന്ധം നിഷേധിക്കുന്നതു ക്രൂരതയാണെന്നു ഡല്‍ഹി ഹൈക്കോടതി. ലൈംഗികബന്ധം ഇല്ലാത്ത വിവാഹബന്ധം നിന്ദ്യമാണെന്നും ലൈംഗികബന്ധത്തിലെ നിരാശയേക്കാള്‍ വിവാഹ

ജീവിതത്തെ തകര്‍ക്കുന്ന മറ്റൊന്നുമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയുണ്ടെന്നു ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് ചൂണ്ടിക്കാണിച്ചു. 

ശാരീരികബന്ധത്തിന്റെ അഭാവം മൂലം വിവാഹബന്ധം പൂര്‍ണമായെന്നും പറയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹമോചനം അനുവദിച്ചുള്ള കുടുംബകോടതി വിധിക്കെതിരേ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണു ഹൈക്കോടതിയുടെ വിധി. 2004ലാണു ദമ്പതികള്‍ വിവാഹിതരായത്. ദമ്പതികള്‍ 35 ദിവസത്തോളം മാത്രമാണ് ഒന്നിച്ചുകഴിഞ്ഞത്. 

പിന്നീട് സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയ യുവതി പിന്നീട് വന്നില്ല. ഇതോടെ ഭര്‍ത്താവ് ക്രൂരത, ഉപേക്ഷിക്കല്‍ എന്ന കാരണങ്ങള്‍ കാണിച്ച് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. ഉപേക്ഷിക്കല്‍ എന്ന ആരോപണം തെളിയിക്കാനായില്ലെങ്കിലും ഭര്‍ത്താവിനു നേരേയുള്ള ഭാര്യയുടെ പെരുമാറ്റം ക്രൂരതയില്‍ വരുമെന്നു ചൂണ്ടിക്കാട്ടി കുടുംബകോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ പീഡിപ്പിച്ചെന്നു യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയെങ്കിലും ഇതിനു തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Advertisment