Advertisment

പത്തുലക്ഷം നല്‍കണമെന്നും ഭര്‍ത്താവുമായുള്ള ബന്ധം പിരിയണമെന്നും വഴങ്ങിയില്ലെങ്കില്‍ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണി; മുന്‍ കാമുകനെതിരെ പരാതിയുമായി അധ്യാപിക

രണ്ടു വര്‍ഷം മുമ്പ് ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പ്രതിയുടെ ഭീഷണിക്ക് പിന്നിലെന്ന് യുവതി പരാതിയില്‍ പറയുന്നു.

333311790---

കര്‍ണാടക: പത്തുലക്ഷം രൂപ നല്‍കണമെന്നും ഭര്‍ത്താവുമായി ബന്ധം വേര്‍പിരിയണമെന്നും തയാറായില്ലെങ്കില്‍ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് അധ്യാപികയായ യുവതിക്ക് ഭീഷണിയുമായി മുന്‍ കാമുകന്‍. കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലാണ് സംഭവം. 

Advertisment

യുവാവിന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് അധ്യാപിക പോലീസില്‍ പരാതി നല്‍കി. രണ്ടു വര്‍ഷം മുമ്പ് ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പ്രതിയുടെ ഭീഷണിക്ക് പിന്നിലെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഇതിന് മുമ്പും അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും യുവാവും അനുയായിയും അയച്ചുകൊടുത്തിരുന്നു. 

 

Advertisment