New Update
/sathyam/media/media_files/PqCxeGxP2vQLl51nYNO0.jpg)
രാജസ്ഥാന്‍: ഭരത്പൂരില്‍ എട്ടാം മാസത്തില്‍ 26 വിരലുകളുമായി പെണ്‍കുഞ്ഞ് ജനിച്ചു. ഇതോടെ കുട്ടിയുടെ ജനനം ദേവിയുടെ അവതാരമെന്ന് വിശ്വസിച്ച് കുടുംബാംഗങ്ങള്‍. ഒരു ദേവതയായ ധോലഗര്‍ ദേവിയുടെ അവതാരമായാണ് ഇവര്‍ കുട്ടിയെ കാണുന്നത്.
Advertisment
ഓരോ കൈയിലും ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളുമായാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍, ഡോക്ടര്‍മാര്‍ കുട്ടിക്ക് സംഭവിച്ചത് ഒരു ജനിതക അപാകതയെന്നാണ് പറയുന്നത്.
26 വിരലുകളുണ്ടാകുന്നത് സാധാരണമാണെങ്കിലും ഈ അവസ്ഥ വളരെ അപൂര്‍വമാണ്. ഇത് ദോഷകരമല്ല. പെണ്‍കുട്ടി പൂര്‍ണ ആരോഗ്യമായിരിക്കുന്നെന്നും ഡോ. ബി.എസ്. സോണി പറഞ്ഞു.
25 വയസുകാരിയായ സര്‍ജു ദേവിയാണ് കുട്ടിയെ പ്രസവിച്ചത്. പിതാവ് ഗോപാല്‍ ഭട്ടാചാര്യ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) ഹെഡ് കോണ്‍സ്റ്റബിളാണ്.