New Update
/sathyam/media/media_files/f1UDK64EienGBP5S2LoK.jpg)
ബംഗളുരു: നെലമംഗലയ്ക്കടുത്ത് കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശി മുങ്ങി മരിച്ചു. ശാസ്താംകോട്ട വിളയില്‍ കിഴക്കയില്‍ സിദ്ദിഖിന്റെ മകന്‍ അജ്മലാ(20)ണ് മരിച്ചത്. സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം നീന്തുന്നതിനിടെ അജ്മലിനെ കാണാതാകുകയായിരുന്നു.
Advertisment
ഒരു മാസം മുമ്പാണ് നെലമംഗലയിലെ എല്‍.ജി. വെയര്‍ഹൗസില്‍ അജ്മല്‍ ജോലിയില്‍ പ്രവേശിച്ചത്. അഗ്നിശമന സേന, നെലമംഗല റൂറല്‍ പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി നെലമംഗല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us