Advertisment

ഹൃദയാഘാതം: ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ത്ഥി മരിച്ചു

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് കുമാര്‍ സിംഗാണ് മരിച്ചത്.

deth news

ഗാസിയാബാദ്: ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ത്ഥി മരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് കുമാര്‍ സിംഗാണ് മരിച്ചത്. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. 

സിദ്ധാര്‍ത്ഥ് ട്രെഡ്മില്‍ പതുക്കെ നിര്‍ത്തുന്നതും പിന്നാലെ ബോധം നഷ്ടപ്പെട്ട് മെഷീനില്‍ തന്നെ വീഴുന്നതും ജിമ്മില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടിവിയില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിമ്മിലുണ്ടായിരുന്നവര്‍ ഓടിയെത്തി അബോധാവസ്ഥയില്‍ കിടന്ന സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Advertisment