Advertisment

റിപ്പോര്‍ട്ട് തെറ്റാണെങ്കിലും മാധ്യമപ്രവര്‍ത്തകെര പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല; എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ നാല്  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിരുന്നു.

New Update
court 566

ഡല്‍ഹി: റിപ്പോര്‍ട്ട് തെറ്റാണെങ്കിലും മാധ്യമപ്രവര്‍ത്തകെര പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. എഡിറ്റേഴ്സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞു കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രഥമദൃഷ്ടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ചൂണ്ടിക്കാണിച്ചു. 

Advertisment

വാര്‍ത്തയില്‍ ഒരു തെറ്റായ പ്രസ്താവനയെഴുതുന്നത് 153 എ പ്രകാരമുള്ള കുറ്റമായി കണക്കാകാനാകില്ല. രാജ്യത്തുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം തെറ്റായ പ്രസ്താവനകള്‍ നടത്താറുണ്ട്. അവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യാനാകുമോയെന്നും കോടതി ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍. എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്നും കോടതി ചോദിച്ചു.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ പേരില്‍ നാല്  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിരുന്നു. സുപ്രീം കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് അറസ്റ്റില്‍നിന്നു രണ്ടാഴ്ചത്തേക്ക് ഇടക്കാല സംരക്ഷണം നീട്ടി നല്‍കി.  

 

Advertisment