Advertisment

വാസ്തുദോഷം തീര്‍ക്കാന്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍

കൂടാതെ പൂജയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയിരുന്നു.

mumbai arrest

മുംബൈ: വാസ്തുദോഷമുള്‍പ്പെടെയുള്ള ദോഷങ്ങളും പ്രശ്‌നങ്ങളും മാറാന്‍ 35കാരിയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കി. 

Advertisment

സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. രവീന്ദ്ര ഭാട്ടെ, ദിലീപ് ഗൈക്വാഡ്, ഗൗരവ് സാല്‍വി, മഹേന്ദ്ര കുമാവത്, ഗണേഷ് കഡം എന്നിവരാണ് അറസ്റ്റിലായത്.  മഹാരാഷ്ട്ര പല്‍ഘാര്‍ ജില്ലയിലാണ് ദാരുണ സംഭവം. 

വാസ്തുദോഷം മന്ത്രവാദത്തിലൂടെ ഇല്ലാതാക്കുമെന്നും യുവതിയുടെ ഭര്‍ത്താവ് ദുരാചാരത്തിന് ഇരയായെന്നും ആ ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ പരിഹാരങ്ങള്‍ ചെയ്യണമെന്നും യുവതിയോട് പ്രതികള്‍ പറഞ്ഞു. ഇതിന്റെ പേരില്‍ യുവതിയുടെ വീട്ടിലെത്തിയും പൂജയ്ക്കാണെന്ന് വിശ്വസിപ്പിച്ച് മറ്റ് സ്ഥലങ്ങളിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. 

കൂടാതെ പൂജയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയിരുന്നു. പിന്നീട് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

 

Advertisment