ഗുജറാത്ത്: കുരങ്ങിന്റെ ആക്രമണത്തില്‍ പത്തുവയസുകാരന്‍ മരിച്ചു. ദീപക് താക്കൂര്‍(10) എന്ന കുട്ടിയാണ് മരിച്ചത്. ഗുജറാത്ത് ഗാന്ധിനഗറിലെ സാല്‍കി ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം.
കുട്ടിയുടെ വയറ് കീറി കുടല്‍ പുറത്തെടുത്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു കുരങ്ങിന്റെ ആക്രമണം.
കുട്ടിയുടെ ദേഹത്തേക്ക് ചാടി വീണ കുരങ്ങ് നഖങ്ങള്‍ ഉപയോഗിച്ച് ആഴത്തിലുള്ള മുറിവുകളുണ്ടാക്കി വയറു കീറി കുടല്‍ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആക്രമണകാരികളായ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വിശാല്‍ ചൗധരി പറഞ്ഞു.