ജനവാസ മേഖലയിൽ നിന്ന് മാറാതെ അരിക്കൊമ്പൻ; നിരീക്ഷിച്ച് വനംവകുപ്പ്

അപ്പർ കോതയാർ മേഖലയിൽ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു

New Update
അരിക്കൊമ്പനെ മയക്കുവെടി വെക്കരുത്; ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ചെന്നൈ: തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്ന് പിന്മാറാതെ അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്.

Advertisment

അപ്പർ കോതയാർ മേഖലയിൽ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടി
വച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആന കേരള അതിർത്തിയുടെ അടുത്തെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വനം വകുപ്പ് അറിയിച്ചു.

arikomban
Advertisment