ചെന്നൈ: തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിൽ നിന്നും ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ട്രാൻസ്ഫർ ആയ സംഭവത്തിന് പിന്നാലെ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണൻ രാജിവച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ പദവി ഒഴിയുകയാണെന്നാണ് കാട്ടിയാണ് അദ്ദേഹം കത്ത് നൽകിയത്. ഈ മാസം ആദ്യമായിരുന്നു അബദ്ധത്തിൽ 9,000 കോടി രൂപ ബാങ്കിൽ നിന്നും ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്കെത്തിയത്.
തൂത്തുക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വ്യാഴാഴ്ച യോഗം ചേർന്ന് രാജി അംഗീകരിക്കുകയും കത്ത് റിസർവ് ബാങ്കിന് കൈമാറുകയും ചെയ്തു. ആർബിഐയുടെ ഉത്തരവ് വരുന്നതുവരെ കൃഷ്ണൻ എംഡി, സിഇഒ സ്ഥാനങ്ങളിൽ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.