കൊല്‍ക്കത്ത: സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേവ് ആചാര്യ അന്തരിച്ചു. 81 വയസ്സായിരുന്നു.സിപിഎമ്മിന്റെ ബങ്കുരയില്‍ നിന്നുള്ള മുന്‍ എംപിയും മുന്‍ റെയില്‍വേ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ്.
ഹൈദരാബാദിലെ വസതിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സിപിഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ വീട്ടിലായിരുന്നു അന്ത്യം.