/sathyam/media/media_files/BhEht0jGInEqehhfgsYS.jpg)
ഡല്‍ഹി: ഭഗവാൻ രാമൻ തന്റെ സ്വപ്നത്തിൽ വന്ന് വിപണിയിൽ വിൽക്കപ്പെടാതെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി ബീഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ. ഈ പ്രസ്താവന വീണ്ടും സംസ്ഥാനത്ത് വിവാദത്തിന് തിരികൊളുത്തി.
ബിഹാറിലെ രാമപൂർ ഗ്രാമത്തിൽ നടന്ന ഒരു പൊതുയോഗത്തിലാണ് ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. “ഭഗവാൻ എന്റെ സ്വപ്നത്തിൽ വന്നു, ആളുകൾ എന്നെ മാർക്കറ്റിൽ വിൽക്കുന്നു... എന്നെ വിൽക്കുന്നതിൽ നിന്ന് രക്ഷിക്കൂ.”- ചന്ദ്രശേഖർ പറഞ്ഞു.
രാംചരിതമനസിനെ പൊട്ടാസ്യം സയനൈഡുമായി താരതമ്യപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പുതിയ പരാമർശം. ഈയിടെ നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ ജാതി വ്യവസ്ഥയെയും മതവിശ്വാസങ്ങളെയും ചരിത്രപുരുഷന്മാരെയും കുറിച്ച് ചന്ദ്രശേഖർ സംസാരിച്ചിരുന്നു.
"ശ്രീരാമൻ പോലും ശബരി വിളമ്പിയ ഭക്ഷണം കഴിച്ചു, എന്നിട്ടും, ശബരിയുടെ മകനെ ഇന്ന് ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയിരിക്കുന്നു. ഇത് ഖേദകരമാണ്. രാഷ്ട്രപതിയെയും മുഖ്യമന്ത്രിയെയും ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് തടയുന്നു.
ക്ഷേത്രങ്ങൾ ഗംഗാജലം കൊണ്ട് ശുദ്ധീകരിക്കുന്നു. ദൈവം തന്നെ ശബരിയുടെ ഭക്ഷണം സ്വീകരിച്ചു. ജാതി വ്യവസ്ഥയിലും അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിരുന്നു.”- ബീഹാർ മന്ത്രി വ്യക്തമാക്കി.