തെലങ്കാനയിലെ മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

New Update
Hh

ഹൈദരാബാദ്: തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച് തെലങ്കാനയിലെ മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ.

Advertisment

"അന്യായമായ അന്തരീക്ഷം" ചൂണ്ടിക്കാട്ടിയാണ് മുൻ പി.സി.സി അധ്യക്ഷനായ പൊന്നല ലക്ഷ്മയ്യ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്തയച്ചത്.

തെലങ്കാനയിൽ നിന്നുള്ള 50 പിന്നാക്ക വിഭാഗത്തിലെ നേതാക്കൾ പിന്നോക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവുമായി ഡൽഹിയിൽ എത്തിയപ്പോൾ എ.ഐ.സി.സി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചത് സംസ്ഥാനത്തിന് നാണക്കേടാണെന്നും പൊന്നല കത്തിൽ ആരോപിച്ചു.

Advertisment