ബോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് ദീപിക പദുകോൺ. പുത്തൻ ചിത്രമായ ‘ജവാന്റെ’ സക്സസ് ഇവന്റിലെത്തിയ ദീപികയുടെ ലുക്ക് ആരാധകരുടെ മനം കവർന്നു. സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്.
ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയാണ് മാച്ച് ചെയ്തത്. ബോർഡറിൽ കറുപ്പ് സ്വീക്വൻസ് വർക്കുകൾ നൽകി. സിംപിൾ പ്ലെയിൻ സാരിയാണ് പെയർ ചെയ്തത്. ബാക്ക് ലെസ് ബ്ലൗസ് ദീപികയ്ക്ക് സെക്സിലുക്ക് നൽകി. പച്ച നിറത്തിലുള്ള ഒരു കമ്മൽ സ്റ്റൈൽ ചെയ്തു.
കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ബൺ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. താരം ഉപയോഗിക്കുന്ന സ്കിൻ കെയർ പ്രൊഡക്ട്സിനെ പറ്റിയും ചിത്രത്തോടൊപ്പം കുറിച്ചു. സ്വന്തം ബ്രാന്റായ 82ഇ ഡോട്ട് കോമിൽ നിന്നുള്ള പ്രൊഡക്ട്സാണ് ഉപയോഗിച്ചത്. ക്ലെന്‍സർ, ഐ ക്രീം, മോസ്ചറൈസർ, സൺസ്ക്രീൻ എന്നിവയുടെ ഡീറ്റൈൽസാണ് നൽകിയത്.
പുത്തൻ ചിത്രങ്ങളെ അഭിനന്ദിക്കുമ്പോഴും സ്കിൻ കെയർ പ്രൊഡക്ട്സ് വളരെ എക്സ്പെൻസീവാണെന്നും കമന്റുകളുണ്ട്.