Advertisment

കേ​​​ന്ദ്ര​​​ത്തി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​ണ്ടാ​​​യാ​​​ലും ഇ​​​നി​​​യൊ​​​രു സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി​​​യാ​​​ണു പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ നി​​​ർ​​​മി​​​തി. പ​​​ക​​​രം വ​​​യ്ക്കാ​​​നി​​​ല്ലാ​​​ത്ത സം​​​ഗ​​​മ​​​വേ​​​ദി​​​യു​​​ടെ ന​​​ഷ്ടം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ന​​ന്മ​​ക​​​ളു​​​ടെ​​കൂ​​​ടി തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണ്: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

New Update
parliament

ഡൽഹിഡയറി / ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

Advertisment

യ​​​ന്ത്രം ക​​​റ​​​ക്കു​​​ന്ന ത​​​ന്ത്രം ച​​​വ​​​യ്ക്കു​​​ന്ന

മ​​​ന്ത്രം ജ​​​പി​​​ക്കു​​​ന്ന മ​​​ന്ത്രി​​​മാ​​​രു​​​രു​​​ളാ​​​ത്ത,

കു​​​ടി​​​ലും കു​​​ല​​​ങ്ങ​​​ളും ചു​​​ടു​​​ചാ​​​ന്പ​​​ലാ​​​ക്കാ​​​ത്ത,

കു​​​ടി​​​ലി​​​ന്‍റെ പൂ​​​ക്ക​​​ളു​​​ടെ മാ​​​നം കെ​​​ടു​​​ത്താ​​​ത്ത

കു​​​ല​​​ട​​​യു​​​ടെ വേ​​​ദാ​​​ന്ത​​​പ​​​ടു​​​മൊ​​​ഴി​​​ക​​​ളോ​​​താ​​​ത്ത,

ത​​​ള​​​രും മ​​​നു​​​ഷ്യ​​​ന്‍റെ ത​​​ല​​​വെ​​​ട്ടി വി​​​ൽ​​ക്കാ​​​ത്ത,

കു​​​ത​​​റും മ​​​നു​​​ഷ്യ​​ന്‍റെ കു​​​ട​​​ൽ​​​മാ​​​ല കീ​​​റാ​​​ത്ത,

കു​​​ടി​​​ല​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത, കു​​​ന്നാ​​​യ്മ​​​യി​​​ല്ലാ​​​ത്ത,

കു​​​ശു​​​കു​​​ശു​​​പ്പ​​​റി​​​യാ​​​ത്ത, കൂ​​​ടോ​​​ത്ര​​​മി​​​ല്ലാ​​​ത്ത,

ക​​​ര​​​ളു​​​ക​​​ൾ ക​​​ര​​​യാ​​​ത്ത, ക​​​ണ്ണു​​​നീ​​​രു​​​റ​​​യാ​​​ത്തൊ-

രെ​​​ന്‍റെ നാ​​​ടെ​​​ന്‍റെ നാ​​​ടെ​​​വി​​​ടെ​​​ന്‍റെ മ​​​ക്ക​​​ളേ?

അ​​​യ്യ​​​പ്പ​​​പ​​​ണി​​​ക്ക​​​രു​​​ടെ ‘കാ​​​ടെ​​​വി​​​ടെ മ​​​ക്ക​​​ളെ’ എ​​​ന്ന ക​​​വി​​​ത​​​യി​​​ലെ വ​​​രി​​​ക​​​ളാ​​​ണി​​​ത്. പു​​​തു​​​ലോ​​​ക​​​ത്തു വ​​​ള​​​രെ പ്ര​​​സ​​​ക്ത​​​മാ​​​ണി​​​ത്. മ​​​ണി​​​പ്പു​​​ർ ക​​​ലാ​​​പം മു​​​ത​​​ൽ രാ​​​ജ്യ​​​ത്താ​​​കെ ന​​​ട​​​ക്കു​​​ന്ന കൊ​​​ടും​​​ക്രൂ​​​ര​​​ത​​​ക​​​ൾ​​ വ​​​രെ പ​​​ല​​​തും മ​​​ന​​​സി​​​ൽ തെ​​​ളി​​​യും. ആ​​​ധു​​​നി​​​ക​​​ത​​​യി​​​ലേ​​​ക്കും ഉ​​​ത്താ​​​രാ​​​ധു​​​നി​​​ക​​​ത​​​യി​​​ലേ​​​ക്കും മ​​​ല​​​യാ​​​ളക​​​വി​​​ത​​​യെ കൈ​​​പി​​​ടി​​​ച്ചു ന​​​ട​​​ത്തി​​​യ ക​​​വി​​​യാ​​​ണ് ഡോ. ​​​കെ. അ​​​യ്യ​​​പ്പ​​​പ​​​ണി​​​ക്ക​​​ർ.

പ​​​ഴ​​​മ​​​യു​​​ടെ പ്ര​​​തീ​​​ക​​​ങ്ങ​​​ളെ ത​​​ച്ചു​​​ട​​​യ്ക്കാ​​​നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല ക​​​വി​​​ത​​​യി​​​ലെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ല. ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ശ്രീ​​​കോ​​​വി​​​ലാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്കു മാ​​​റു​​​ന്ന​​​തോ​​​ടെ വെ​​​റു​​​മൊ​​​രു വീ​​​ടു​​​മാ​​​റ്റം മാ​​​ത്ര​​​മ​​​ല്ല സം​​​ഭ​​​വി​​​ക്കു​​​ക.

ത്രി​​​കോ​​​ണ​​​ത്തി​​​ലെ ത്രി​​​ശ​​​ങ്കു

parliament

വാ​​​സ്തു​​​വി​​​ദ്യ​​​യും പൗ​​​രാ​​​ണി​​​ക​​​ത​​​യും മാ​​​ത്ര​​​മ​​​ല്ല, ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂ​​​ല്യ​​​ങ്ങ​​​ളും കൂ​​​ടി​​​യാ​​​കും പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റ​​​ത്തി​​​ലെ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ൾ. മാ​​​റ്റ​​​ത്തി​​​ൽ പ​​​ല​​​തും പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​ണ്. ചി​​​ല​​​തൊ​​​ക്കെ രാ​​​ഷ്‌​​ട്രീ​​​യ​​​വും ചി​​​ല​​​തി​​​ൽ മ​​​ത​​​പ​​​ര​​​വു​​​മാ​​​കും. എ​​​ന്നാ​​​ൽ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ വ്യ​​​ക്തി​​​പ്ര​​​ഭാ​​​വവും വ്യ​​​ക്തി​​​താ​​​ത്പ​​​ര്യ​​​വും രാ​​​ഷ്‌​​ട്രീ​​​യ താ​​​ത്പ​​​ര്യ​​​വു​​​മാ​​​കും മു​​​ഴ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ സ്വ​​​ന്തം പി​​​റ​​​ന്നാ​​​ൾ ദി​​​ന​​​മാ​​​യ ഇ​​​ന്ന്, ന​​​രേ​​​ന്ദ്ര മോ​​​ദി ദേ​​​ശീ​​​യ​​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യ രാ​​ഷ്‌​​ട്ര​​പ​​​തി​​​യെ മാ​​​റ്റി​​​നി​​​ർ​​​ത്തി ക​​​ഴി​​​ഞ്ഞ മേ​​​യ് 28ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രിത​​​ന്നെ​​​യാ​​​ണു പു​​​തി​​​യ ത്രി​​​കോ​​​ണ മ​​​ന്ദി​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്. രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻകൂ​​​ടി​​​യാ​​​യ ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി​​​യെ​​​യും ത​​​ഴ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​ന്നു ച​​​ട​​​ങ്ങു ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. പ​​​ണി​​​ക​​​ൾ തീ​​​രു​​​ന്ന​​​തി​​​നു മു​​​ന്പേ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ൽ, പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം പു​​​തി​​​യ​​​തി​​​ൽ ന​​​ട​​​ന്നി​​​ല്ല. തി​​​ങ്ക​​​ളാ​​​ഴ്ച തു​​​ട​​​ങ്ങു​​​ന്ന പ​​​ഞ്ച​​​ദി​​​ന പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​വ​​​സം പ​​​ഴ​​​യ മ​​ന്ദി​​ര​​ത്തി​​ൽ സ​​​മ്മേ​​​ളി​​​ച്ച ശേ​​​ഷ​​​മാ​​​കും ചൊ​​​വ്വാ​​​ഴ്ച പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം.

പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലും ഭൂ​​​ഗ​​​ർ​​​ഭ പാ​​​ർ​​​ക്കിം​​​ഗ് ഭാ​​​ഗ​​​ത്തും മ​​​ഴ​​​പെ​​​യ്തു വെ​​​ള്ളം ക​​​യ​​​റി​​​യെ​​​ന്ന​​​തും ദു​​​ര്യോ​​​ഗ​​​മാ​​​കും. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ജി 20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ വേ​​​ദി​​​യാ​​​യ പു​​​തി​​​യ ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ലും വെ​​​ള്ളം ക​​​യ​​​റി ഇ​​​തേ ഗ​​​തി​​​കേ​​​ടു​​​ണ്ടാ​​​യി. മ​​​തേ​​​ത​​​ര രാ​​​ജ്യ​​​ത്ത് ഹി​​​ന്ദു മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​മു​​​ള്ള പൂ​​​ജ​​​ക​​​ൾ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടു ര​​​ണ്ടു കെ​​​ട്ടി​​​ട​​​ങ്ങ​​​ളും രാ​​​ജ്യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യാ​​​ണ്. ലോ​​​ക്സ​​​ഭ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി സ്പീ​​​ക്ക​​​റു​​​ടെ ഓം ​​​വി​​​ളി തു​​​ട​​​ങ്ങി​​​യ​​​തും മോ​​​ദി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ്.

ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്രം കു​​​റി​​​ച്ച വേ​​​ദി

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​ന​​​ങ്ങ​​​ളു​​​ടെ സ്ഥി​​​രം വേ​​​ദികൂ​​​ടി​​​യാ​​​യി​​​രു​​​ന്നു സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗം മു​​​ത​​​ൽ രാ​​​ഷ്‌​​ട്ര​​പ​​​തി​​​മാ​​​ർ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തി​​​രു​​​ന്നു സ്ഥ​​​ലം. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി​​​രു​​​ന്ന റി​​​ച്ചാ​​​ർ​​​ഡ് നി​​​ക്സ​​​ൻ, ഡ്വൈ​​​റ്റ് ഡി. ​​​ഐ​​​സ​​​നോ​​​വ​​​ർ, ജി​​​മ്മി കാ​​​ർ​​​ട്ട​​​ർ, ബി​​​ൽ ക്ലി​​​ന്‍റ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ച ഇ​​​തേ ഹാ​​​ളി​​​ൽ 2010 ന​​​വം​​​ബ​​​ർ എ​​​ട്ടി​​​ന് ബ​​​റാക് ഒ​​​ബാ​​​മ പ്ര​​​സം​​​ഗി​​​ക്കു​​​ന്പോ​​​ൾ ലേ​​​ഖ​​​ക​​​ൻ സാ​​​ക്ഷി​​​യാ​​​യി. 1952 ഡി​​​സം​​​ബ​​​ർ 12ന് ​​​ആ​​​ദ്യ​​​മാ​​​യി ഒ​​​രു വി​​​ദേ​​​ശ നേ​​​താ​​​വ് ഇ​​​ന്ത്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​സം​​​ഗി​​​ച്ച​​​ത് റി​​​ച്ചാ​​​ർ​​​ഡ് നി​​​ക്സ​​​നാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു അ​​​ന്ന​​​ദ്ദേ​​​ഹം.

പ​​​ഴ​​​യ യു​​​എ​​​സ്എ​​​സ്ആ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​കി​​​ത ക്രൂ​​​ഷ്ചേ​​​വ് 1955ലും 1960​​​ലും ഇ​​​വി​​​ടെ ച​​​രി​​​ത്രപ്ര​​​സം​​​ഗം ന​​​ട​​​ത്തി. ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം സു​​​പ്രീം സോ​​​വ്യ​​​റ്റ് പ്രി​​​സി​​​ഡീ​​​യം അം​​​ഗ​​​വും, ഒ​​​പ്പം സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ച്ച മാ​​​ർ​​​ഷ​​​ൽ നി​​​ക്കോ​​​ളെ​​​യ് ബ​​​ൽ​​​ഗാ​​​നി​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്നു.

സോ​​​വ്യ​​​റ്റ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ലി​​​യോ​​​ണി​​​ഡ് ബ്ര​​​ഷ്നേ​​​വ് 1973ലും 1980​​​ലും, യു​​​എ​​​സ്എ​​​സ്ആ​​​ർ മ​​​ന്ത്രി​​​മാ​​​രു​​​ടെ കൗ​​​ണ്‍സി​​​ൽ ചെ​​​യ​​​ർ​​​മാ​​​നെ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ല​​​ക്സി കോ​​​സി​​​ഗി​​​ൻ 1979ലും, ​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മി​​​ഖാ​​​യേ​​​ൽ ഗോ​​​ർ​​​ബ​​​ച്ചോ​​​വ് 1986ലും ​​​സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു. റ​​​ഷ്യ​​​ൻ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ആ​​​യ​​​തി​​​നു ശേ​​​ഷം 1993ൽ ​​​പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​റി​​​സ് യെ​​​ൽ​​​ട്സി​​​നും 2000ൽ ​​​വ്ളാ​​​ദി​​​മി​​​ർ പു​​​ടി​​​നും പ്ര​​​സം​​​ഗി​​​ച്ചു.

parliament adjourn

ബ്രി​​​ട്ടീ​​​ഷു​​​കാ​​​രി​​​ൽനി​​​ന്നാ​​​ണ് ഇ​​​ന്ത്യ സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​തെ​​​ങ്കി​​​ലും 1955 മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നാ​​​ണ് ആ​​​ദ്യ​​​മാ​​​യൊ​​​രു ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, സ​​​ർ ആ​​​ന്ത​​​ണി ഈ​​​ഡ​​​ൻ, ഇ​​​ന്ത്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ എം​​​പി​​​മാ​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത്. ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ മാ​​​ർ​​​ഗ​​​ര​​​റ്റ് താ​​​ച്ച​​​ർ​​​ക്ക് 1981ലും ​​​ജെ​​​യിം​​​സ് ക​​​ല്ല​​​ഘാ​​​ന് 1978ലും ​​​സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ൽ വേ​​​ദി​​​യൊ​​​രു​​​ക്കി. ചൗ ​​​എ​​​ൻ ലാ​​​യി ആ​​​ണ് ഇ​​​ന്ത്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത ഏ​​​ക ചൈ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി.

ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ങ്കോ മി​​​ത്ത​​​റാം​​​ഗ്, ജ​​​പ്പാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ യാ​​​ഷു​​​ഹി​​​രോ ന​​​ക​​​സോ​​​നെ, തോ​​​ഷി​​​കി കെ​​​യ്ഫു, ഷി​​​ൻ​​​സോ ആ​​​ബേ, ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ക്ബ​​​ർ ഹാ​​​ഷെ​​​മി റ​​​ഫ്സ​​​ഞ്ചാ​​​നി, ജ​​​ർ​​​മ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഹെ​​​യ്ന്‍റി​​​ച്ച് ലു​​​ബ്കെ, ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ൽ​​​ക്കം ഫ്രേ​​​സ​​​ർ, കാ​​​ന​​​ഡ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലൂ​​​യി സെ​​​ന്‍റ് ലെ​​​റെ​​​ന്‍റ്, യൂ​​​ഗോ​​​സ്ലാ​​​വ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ഷ​​​ൽ ജോ​​​സി​​​പ് ബ്രോ​​​സ് ടി​​​റ്റോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് ഇ​​​തേ ഹാ​​​ൾ ആ​​​തി​​​ഥ്യേ​​​മേ​​​കി.

ഈ​​​ജി​​​പ്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഗ​​​മേ​​​ൽ അ​​​ബ്ദേ​​​ൽ നാ​​​സേ​​​ർ, ബ​​​ർ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യു. ​​​ബാ സ്വേ, ​​​സി​​ലോ​​ൺ‌ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സോ​​​ള​​​മ​​​ൻ ബ​​​ന്ദാ​​​ര​​​നാ​​​യ​​​കെ എ​​​ന്നി​​​വ​​​ർ 1956ലെ​​​ത്തി. ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​അ​​​ലി സ​​​സ്ത്രോ​​​യ​​​മി​​​ഡ്ജോ​​​ജ 1954ലും 1956​​​ലും സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

പോ​​​ള​​​ണ്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​സ​​​ഫ് സി​​​രാ​​​ൻ​​​കി​​​യേ​​​വി​​​ക്സ്, നോ​​​ർ​​​വെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ലി​​​ന​​​ർ ജെ​​​ർ​​​ഹാ​​​ർ്ഡ്സെ​​​ൻ, ഈ​​​ജി​​​പ്തി​​​ന്‍റെ​​​യും സി​​​റി​​​യ​​​യു​​​ടെ​​​യും പ​​​ഴ​​​യ രൂ​​​പ​​​മാ​​​യ യു​​​എ​​​ആ​​​റി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് ഗ​​​മേ​​​ൽ അ​​​ബ്ദേ​​​ൽ നാ​​​സേ​​​ർ, അ​​​ർ​​​ജ​​​ന്‍റെെൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ർ​​​ടു​​​റോ ഫ്രോ​​​ൻ​​​ഡി​​​സി, സാം​​​ബി​​​യൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ​​​ന്ന​​​ത്ത് കോ​​​ണ്ട, എ​​​ത്യോ​​​പ്യ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി ഹെ​​​യ്‌​​ലി സെ​​​ലാ​​​സീ, ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബു സ​​​ഈ​​​ദ് ചൗ​​​ധ​​​രി, വി​​​യ​​​റ്റ്നാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫാം ​​​വാ​​​ൻ ഡോം​​​ഗ്, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ദൗ​​​ദ്, ജ​​​നീ​​​വ​​​യി​​​ലെ ഇ​​​ന്‍റ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ദു​​​യാ​​​ർ​​​തെ പ​​​ച്ചി​​​കോ എ​​​ന്നി​​​വ​​​രും ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ച്ച​​​വ​​​രാ​​​ണ്.

വളരെ പ്രധാനപ്പെട്ട ചില നിയമനിര്‍മ്മാണ നടപടികള്‍ക്കു സാധ്യത; 'എല്ലാ എംപിമാരും ഇന്ന് മുഴുവന്‍ സമയവും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് ബിജെപി

ഇ​​​ല്ലാ​​​താ​​​കു​​​ന്ന രാ​​ഷ്‌​​ട്രീ​​​യ പാ​​​ലം

സ്വ​​​ത​​​ന്ത്ര റി​​​പ്പ​​​ബ്ലി​​​ക് ആ​​​യ​​​തു മു​​​ത​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും നി​​​ർ​​​ണ​​​ായകമായ രാ​​​ഷ്‌​​ട്രീ​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ വേ​​​ദി​​​യാ​​​യി​​​രു​​​ന്ന സെ​​​ൻ​​​ട്ര​​​ൾ ഹാ​​​ളാ​​​ണു ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി മോ​​​ദി ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​ത്. പു​​​തി​​​യ ത്രി​​​കോ​​​ണ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്ത​​​ിൽ പ​​​വി​​​ത്ര​​​വും സ​​​ജീ​​​വ​​​വുമാ​​​യി​​​രു​​​ന്ന സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ ഇ​​​ല്ല! ബോ​​​ധ​​​പൂ​​​ർ​​​വം ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​താ​​​ണെ​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കു പോ​​​ലും സം​​​ശ​​​യ​​​മി​​​ല്ല.

ക​​​ക്ഷി​​​വ്യ​​​ത്യാ​​​സ​​​വും വ​​​ലി​​​പ്പ​​​ച്ചെ​​​റു​​​പ്പ​​​വു​​​മി​​​ല്ലാ​​​തെ മ​​​ന്ത്രി​​​മാ​​​രും നേ​​​താ​​​ക്ക​​​ളും എം​​​പി​​​മാ​​​രും ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​ണ്. അ​​​ന്ത​​​രി​​​ച്ച അ​​​രു​​​ണ്‍ ജെ​​​യ്റ്റ്‌ലി മു​​​ത​​​ൽ അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ൽ വ​​​രെ​​​യു​​​ള്ള​​​വ​​​ർ എ​​​ല്ലാ ദി​​​വ​​​സ​​​വും സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​നെ സ​​​ജീ​​​വ​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രും മ​​​ന്ത്രി​​​മാ​​​രും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളും ദി​​​വ​​​സം ഒ​​​രു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യി​​​രു​​​ന്നു. പ്ര​​​വേ​​​ശ​​​നപാ​​​സ് ഉ​​​ള്ള ആ​​​ർ​​​ക്കും പ​​​ര​​​സ്പ​​​രം കൂ​​​ടി​​​ക്കാ​​​ണാ​​​നും സം​​​സാ​​​രി​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു പ്ര​​​ത്യേ​​​ക​​​ത.

ഗൗ​​​ര​​​വ​​​മേ​​​റി​​​യ രാ​​ഷ്‌​​ട്രീ​​യ, നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ ച​​​ർ​​​ച്ച​​​ക​​​ൾ മു​​​ത​​​ൽ ഗോ​​​സി​​​പ്പു​​​ക​​​ൾ വ​​​രെ​​​ എ​​​ല്ലാം ഇ​​​വി​​​ടെ ന​​​ട​​​ന്നു. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും ത​​​മ്മി​​​ലും മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യും നേ​​​താ​​​ക്ക​​​ളും എം​​​പി​​​മാ​​​രും പാ​​​ലം തീ​​​ർ​​​ത്തി​​​രു​​​ന്ന സ്ഥ​​​ലംകൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും 788 എം​​​പി​​​മാ​​​രു​​​ടെ സം​​​ഗ​​​മ​​​വേ​​​ദി​​​യാ​​​യി​​​രു​​​ന്നു സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ. മു​​​ൻ എം​​​പി​​​മാ​​​ർ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ട്.

modi virtual

സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ ച​​​ർ​​​ച്ച​​​ക​​​ളി​​​ലെ അ​​​വി​​​ഭാ​​​ജ്യ​​​ഘ​​​ട​​​ക​​​മാ​​​യി​​​രു​​​ന്ന മു​​​തി​​​ർ​​​ന്ന പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു കോ​​​വി​​​ഡി​​​ന്‍റെ മ​​​റ​​​വി​​​ൽ നി​​​ഷേ​​​ധി​​​ച്ച പ്ര​​​വേ​​​ശ​​​നം പി​​​ന്നീ​​​ടൊ​​​രി​​​ക്ക​​​ലും അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ അ​​​നു​​​ഭ​​​വ​​​മാ​​​ണ് ലേ​​​ഖ​​​ക​​​ന് സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ, മ​​​ന്ത്രി​​​മാ​​​ർ, എം​​​പി​​​മാ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ൾ എ​​​ന്നി​​​വ​​​രും വ​​​ല്ല​​​പ്പോ​​​ഴും സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

പ​​​ക​​​രം വ​​​യ്ക്കാ​​​നി​​​ല്ലാ​​​ത്ത ഹാ​​​ൾ

കേ​​​ന്ദ്ര​​​ത്തി​​​ൽ ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​ണ്ടാ​​​യാ​​​ലും ഇ​​​നി​​​യൊ​​​രു സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി​​​യാ​​​ണു പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ നി​​​ർ​​​മി​​​തി. പ​​​ക​​​രം വ​​​യ്ക്കാ​​​നി​​​ല്ലാ​​​ത്ത സം​​​ഗ​​​മ​​​വേ​​​ദി​​​യു​​​ടെ ന​​​ഷ്ടം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ന​​ന്മ​​ക​​​ളു​​​ടെ​​കൂ​​​ടി തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണ്.

ലോ​​​ക്സ​​​ഭ​​​യു​​​ടെ പി​​​ന്നി​​​ലെ മ​​​റ മാ​​​റ്റി​​​യാ​​​കും ഇ​​​നി സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ക. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ ഇ​​​ല്ലാ​​​താ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​ൻ രാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലെ തു​​​റ​​​വി​​​യു​​​ടെ​​​യും ച​​​ടു​​​ല​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ​​​യും നേ​​​താ​​​ക്ക​​​ളു​​​ടെ പ​​​ര​​​സ്പ​​​ര​​​മു​​​ള്ള തു​​​റ​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ​​​യും പ്ര​​​ധാ​​​ന വേ​​​ദി​​​യാ​​​ണു കൊ​​​ട്ടി​​​യ​​​ട​​​യ്ക്കു​​​ന്ന​​​ത്. ച​​​രി​​​ത്രം ഉ​​​റ​​​ങ്ങു​​​ക​​​യും ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്ന സു​​​പ്ര​​​ധാ​​​ന വേ​​​ദി​​​യാ​​​ണു ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ച​​​വ​​​റ്റു​​​കൊ​​​ട്ട​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​യി​​​ട്ട​​​ത്.

സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ന് ഗു​​​ഡ്ബൈ

‘ഗു​​​ഡ് ബൈ, ​​​സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ൾ’ എ​​​ന്നാ​​​ണ് 

Advertisment