Advertisment

സൗകര്യമൊരുക്കാത്ത റെയില്‍വെയ്‌ക്കെതിരെ വ്യാപകം വിമര്‍ശനം

തേര്‍ഡ് എസി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ട്രെയിനില്‍ കയറാന്‍ പോലും സാധിക്കാത്ത അവസ്ഥ വിവരിച്ച് ഒരു യാത്രക്കാരന്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വഡോദര സ്‌റ്റേഷനിലെ തിരക്കിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് യാത്രക്കാരന്റെ വിമര്‍ശനം.

New Update
lkjhiugytfyghj

ആവശ്യമായ സൗകര്യമൊരുക്കാത്ത റെയില്‍വെയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകം. തേര്‍ഡ് എസി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ട്രെയിനില്‍ കയറാന്‍ പോലും സാധിക്കാത്ത അവസ്ഥ വിവരിച്ച് ഒരു യാത്രക്കാരന്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഗുജറാത്തിലെ വഡോദരയിലെ റെയില്‍വെ സ്‌റ്റേഷനിലെ തിരക്കിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് യാത്രക്കാരന്റെ വിമര്‍ശനം.

'തന്റെ ദീപാവലി നശിപ്പിച്ചതിന് നന്ദി. കണ്‍ഫേം ചെയ്ത തേര്‍ഡ് എസി ടിക്കറ്റുണ്ടായിട്ട് പോലും ട്രെയിനില്‍ കയറാന്‍ സാധിക്കുന്നില്ല.' റെയില്‍വെ പൊലീസില്‍ നിന്നും സഹായം ലഭിക്കുന്നില്ലെന്നും തനിക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കാന്‍ റെയില്‍വെ തയ്യാറാകണമെന്നും യാത്രക്കാരന്‍ ഇന്ത്യന്‍ റെയില്‍വെയോട് ആവശ്യപ്പെട്ടു.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി വഡോദരയിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വെ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ദില്ലിയിലെ റെയില്‍വെ സ്റ്റേഷനുകളിലും വന്‍ ജനത്തിരക്കാണ് ദീപാവലി ദിനങ്ങളില്‍ അനുഭവപ്പെട്ടത്.

#diwali-huge-rush-at-railway-stations
Advertisment