'ഞാൻ അതിജീവിച്ചേക്കില്ല': വേദനയായി അനന്ത്‌നാഗിൽ കൊല്ലപ്പെട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ടിന്റെ അവസാന വാക്ക്

മരണത്തിന് കീഴടങ്ങുകയാണെങ്കിൽ കുഞ്ഞിനെ നന്നായി വളർത്തണമെന്നാണ് ഹുമയൂൺ അവസാനമായി ഭാര്യയോട് പറഞ്ഞത്.

New Update
humayoon bhat last call

അനന്ത്നാഗിൽ നടന്ന ഭീകര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ടിന്റെ അവസാന വാക്കുകൾ വേദനയാകുന്നു. ഭീകര ആക്രമണത്തിൽ തനിക്കു പരിക്കേറ്റിട്ടുണ്ടെന്നും, അതിജീവിക്കാൻ സാധ്യതയില്ലെന്നും ഹുമയൂൺ മരിക്കുന്നതിന് തൊട്ടു മുൻപ് ഭാര്യ ഫാത്തിമയ്ക്ക് ചെയ്ത വീഡിയോ കോളിൽ പറഞ്ഞിരുന്നു.

Advertisment

മരണത്തിന് കീഴടങ്ങുകയാണെങ്കിൽ കുഞ്ഞിനെ നന്നായി വളർത്തണമെന്നാണ് ഹുമയൂൺ അവസാനമായി ഭാര്യയോട് പറഞ്ഞത്. ഇരുവരുടെയും വിവാഹ വാർഷികത്തിന് രണ്ടാഴ്ച  ബാക്കിനിൽക്കെയാണ് ഹുമയൂൺ കൊല്ലപ്പെട്ടത്.  അവസാനമായി വീട്ടിലേക്ക് വിളിക്കുന്നതിന് തൊട്ടുമുന്നേ ഹുമയൂണിന് ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽ ഇ ടി ) ഓഫ് ഷൂട്ടായ ടി ആർ എഫിന്റെ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരരും നടത്തിയ വെടിവെയ്പ്പിൽ  പരിക്കേറ്റിരുന്നു.

മരിക്കുന്നതിന് മുൻപ്  പിതാവായ വിരമിച്ച ഐജി ഗുലാം ഹസൻ ഭട്ടിനെയും ഹുമയൂൺ വിളിച്ചിരുന്നു.  ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയ മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡിഎസ്പി ഹുമയൂൺ ഭട്ട്. അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ബറ്റാലിയൻ കമാൻഡിംഗ് ആർമി കേണലും ഒരു മേജറും കൊല്ലപ്പെട്ടു. നിരോധിത ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 

humayoon bhat