ഡൽഹി: പ്രത്യേക അജണ്ടയോടെ പക്ഷംചേർന്ന് പ്രവർത്തിക്കുന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കാൻ ഒരുങ്ങി ഇന്ത്യാ മുന്നണി.
ശത്രുതാ മനോഭാവം വച്ചുപുലർത്തുന്ന മാധ്യമങ്ങളെയും വാർത്താ അവതാരകരെയും ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ആദ്യത്തെ കോർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനമെടുത്തു.
ചില അവതാരകർ നയിക്കുന്ന ഒരു ടെലിവിഷൻ ഷോകളിലും ഇൻഡ്യാ മുന്നണി പങ്കെടുക്കില്ലെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. ഇത്തരത്തിലുള്ള അവതാരകരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇത് തയ്യാറാക്കിയത് മാധ്യമ ഉപസമിതിയാണ്.
ഇന്ത്യ മുന്നണി ബഹിഷ്‌കണം ഏര്‍പ്പെടുത്തിയ അവതാരകര്‍:
1. അമന്‍ ചോപ്ര (ന്യൂസ് 18)
2. അമീഷ് ദേവ്ഗണ്‍ (ന്യൂസ് 18)
3. അദിതി ത്യാഗി (ഇന്ത്യ എക്‌സ്പ്രസ്)
4. ചിത്ര ത്രിപാഠി (ആജ് തക്)
5. അര്‍ണബ് ഗോസ്വാമി(റിപ്പബ്ലിക് ടി.വി)
6. ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ)
7. പ്രാചി പരാശര്‍ (ഇന്ത്യ ടിവി)
8. ആനന്ദ് നരസിംഹന്‍ (ന്യൂസ് 18)
9. സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്)
10. ശിവ് അരൂര്‍ (ഇന്ത്യ ടുഡേ)
11. റൂബിക ലിയാഖത്ത് (ഇന്ത്യ 24)
12. സുധീര്‍ ചൗധരി(ആജ് തക്)
13. അശോക് ശ്രീവാസ്തവ്
14. നവിക കുമാര്‍(ടൈംസ് നൗ)