New Update
/sathyam/media/media_files/4FIE09imxKJ8ZbO0tq5i.jpg)
ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ഉടന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. ഇതോടെ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. ഇന്‍ഡിഗോ 6E2065 വിമാനമാണ് തിരിച്ചിറക്കിയത്. ഇതോടെ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യം ഉറപ്പാക്കി.
Advertisment
രണ്ടാഴ്ച മുമ്പ് മറ്റൊരു ഇന്‍ഡിഗോ വിമാനം നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. മുംബൈയിലേക്കുള്ള റാഞ്ചി ഇന്‍ഡിഗോ വിമാനമാണ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇറക്കിയത്.
രാത്രി എട്ട് മണിയോടെ യാത്രക്കാരനായ ദേവാനന്ദ് തിവാരി രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ വിമാനം അടിയന്തരമായി ഇറക്കി ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇയാളെ രക്ഷിക്കാനായില്ല.