Advertisment

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ഭീകരരുടെ ശ്രമം: ജമ്മുകശ്മീരില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെക്കൂടി വധിച്ച് സൈന്യം, പരുക്കേറ്റ മൂന്നാമത്തെ ഭീകരന്‍ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു

New Update
military jammu.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെക്കൂടി വധിച്ച് സൈന്യം. ബാരമുള്ള ജില്ലയിലെ ഉറിയിലാണ് പുതിയ ഏറ്റമുട്ടലുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ നിയന്ത്രണ രേഖയിലൂടെ മൂന്നു ഭീകരരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. പരുക്കേറ്റ മൂന്നാമത്തെ ഭീകരന്‍ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു.

Advertisment

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനു പിന്നാലെയാണ് പൊലീസും ആര്‍മിയും ചേര്‍ന്ന് സംയുക്ത പരിശോധന ആരംഭിച്ചത്. മറഞ്ഞിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

അനന്ത്‌നാഗിലെ വനമേഖലയില്‍ കമാന്‍ഡിങ് ഓഫിസറും മേജറും ഡിവൈഎസ്പിയും ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചിരുന്നു.

ബുധനാഴ്ചത്തെ വെടിവയ്പില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ 2 ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 5 ആയി. 72 മണിക്കൂറായിട്ടും അനന്തനാഗില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 

Advertisment