ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മു പൊലീസും സംയുക്തമായാണ് തിരിച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനമാണ് വീരമൃത്യു വരിച്ചത്.
കൊക്കര്‍നാഗിലെ ഗാഡോലെ വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. മേഖലയിലെ ഭീകരരെ സൈന്യം വളഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോ?ഗിച്ചാണ് തിരച്ചില്‍. വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തിയിരുന്നു.