Advertisment

അനന്ത്‌നാഗ് ഏറ്റുമുട്ടൽ: ലഷ്‌കർ കമാൻഡർ ഉസൈർ ഖാൻ കൊല്ലപ്പെട്ടു

New Update
jammu

ഡല്‍ഹി: സൈനികരെ കൊലപ്പെടുത്തിയശേഷം ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഗരോള്‍ വനമേഖലയില്‍ ഒളിച്ച ലഷ്‌കറെ തൊയിബ ഭീകരന്‍ ഉസൈര്‍ ഖാന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ ഏഴ് ദിവസം നീണ്ടു നിന്ന അനന്ത്‌നാഗ് ഏറ്റുമുട്ടലിന് വിരാമമിട്ടതായി കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ അറിയിച്ചു. 

Advertisment

സംഭവസ്ഥലത്തു നിന്ന്  ഉസൈര്‍ ഖാന്റെ ആയുധവും മറ്റൊരു ഭീകരന്റെ മൃതദേഹവും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതായി വിജയ് കുമാര്‍ അറിയിച്ചു. ഉസൈര്‍ ഖാന്റെ മരണത്തോടെ ഏഴു ദിവസം നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

''ലഷ്‌കര്‍ ഇ ടി കമാന്‍ഡര്‍ ഉസൈര്‍ ഖാന്‍ കൊല്ലപ്പെട്ടു. ഇയാളുടെ ആയുധം കണ്ടെത്തു. കൂടാതെ മറ്റൊരു ഭീകരന്റെ ചേതനയറ്റ ശരീരവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അനന്ത്‌നാഗ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചു,'' - എഡിജിപി പോലീസ് വിജയ് കുമാര്‍ പറഞ്ഞു.

'ഒരു വലിയ പ്രദേശത്ത് ഇനിയും തിരച്ചില്‍ നടത്താനുണ്ട്. പൊട്ടിത്തെറിക്കാത്ത ധാരാളം ഷെല്ലുകള്‍ ഉണ്ടാകാം, അവ വീണ്ടെടുക്കുകയും നശിപ്പിക്കുകയും ചെയ്യും. പ്രദേശത്തേക്ക് പോകരുതെന്ന് ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,'-  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയും രണ്ടോ മൂന്നോ ഭീകരര്‍ അവിടെയുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും, തെരച്ചില്‍ പൂര്‍ത്തിയാക്കിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും കുമാര്‍ പറഞ്ഞു.

Advertisment